ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും

  1. Home
  2. Trending

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും

ipl


ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. ഉച്ചതിരിഞ്ഞ് 3.30ന് വാങ്കഡേ സ്റ്റേഡയത്തിലാണ്  മത്സരം. പോയന്‍റ് ടേബിളിൽ മുന്നേറാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 5 ജയവും 4 തോൽവിയുമായി 10 പോയന്‍റാണ് ഇരു ടീമുകളുടെയും സമ്പാദ്യം. കഴിഞ്ഞ നാല് മത്സരങ്ങളും ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ലക്നൗ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് എട്ട് വിക്കറ്റിന്‍റെ തോൽവി വഴങ്ങി. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലക്നൗ 12 റൺസിന് മുംബൈയെ കീഴടക്കി. രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ.