2 വയസ്സുകാരിയുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം

  1. Home
  2. Trending

2 വയസ്സുകാരിയുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് സ്ഥിരീകരണം

crime


 

ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും കൊന്നത് കിണറ്റിലെറിഞ്ഞാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കാണാതായ കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അതേസമയം, പോസ്റ്റുമോർട്ടത്തിന് ശേഷം ദേവേന്ദുവിന്റെ മൃതദേഹം ബാലരാമപുരത്തെത്തിച്ചു. കുട്ടിയുടെ അയൽവീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ ശ്രീകലയും അച്ഛൻ ശ്രീജിത്തും സിറ്റേഷനിൽ നിന്നും സംസ്കാര ചടങ്ങുകൾ നടക്കുന്ന വീട്ടിലേക്ക് പോയി. ഇവർ പൊലീസ് വാഹനത്തിലല്ല പോയത്. കുഞ്ഞിന്റെ കൊലപാതകത്തിൽ അന്വേഷണം അമ്മാവനിലേക്കും അമ്മയിലേക്കും കേന്ദ്രീകരിച്ചാണെന്ന് പൊലീസ് പറഞ്ഞു. 

കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം, പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് തന്നെ കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുവെന്ന മറുപടിയാണ് ഹരികുമാര്‍ നൽകിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്.