തിരുവനന്തപുരത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം,ദൃശ്യങ്ങള്‍ പുറത്ത്

  1. Home
  2. Trending

തിരുവനന്തപുരത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം,ദൃശ്യങ്ങള്‍ പുറത്ത്

attack


 


തിരുവനന്തപുരത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ അക്രമി തള്ളിയിട്ടു. വഞ്ചിയൂര്‍ കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതിയുടെ സിസിറ്റിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ സ്‌കൂട്ടറില്‍ എത്തിയ ആള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ശബ്ദം ഉണ്ടാക്കിയതോടെ യുവതിയെ തള്ളിയിട്ടു. പിന്നീട് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.