എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

  1. Home
  2. Trending

എം.കെ. മുനീറിന്റെ കടബാധ്യത തീർത്ത് മുസ്ലിം ലീഗ്

m k muneer


മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീടിനുണ്ടായിരുന്ന ജപ്തി ഭീഷണി ഒഴിവാക്കി മുസ്ലിം ലീഗ് നേതൃത്വം. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിൽ അടയ്ക്കാനുണ്ടായിരുന്ന 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നേരിട്ട് അടച്ചുതീർത്തത്. കോഴിക്കോട് നടക്കാവിലെ 'ക്രസന്റ് ഹൗസ്' എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചിരുന്നത്.

മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ വസതി എന്ന നിലയിൽ ലീഗ് പ്രവർത്തകർക്ക് ഏറെ വൈകാരിക ബന്ധമുള്ള വീടാണ് നടക്കാവിലെ ക്രസന്റ് ഹൗസ്. ബാങ്ക് നോട്ടീസ് ലഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരിട്ട് ഇടപെടുകയായിരുന്നു. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അക്കൗണ്ടിൽ നിന്നാണ് കുടിശ്ശിക തീർക്കാനുള്ള തുക കൈമാറിയത്.

നേരത്തെ ജാഫർഖാൻ കോളനിയിലുണ്ടായിരുന്ന സ്വന്തം വീട് കടബാധ്യതയെത്തുടർന്ന് മുനീർ വിറ്റിരുന്നു. തുടർന്നാണ് അദ്ദേഹം നടക്കാവിലെ കുടുംബവീട്ടിലേക്ക് മാറിയത്. 2021-ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം മുനീറിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെങ്കിലും വലിയ സാമ്പത്തിക ബാധ്യതകളും നേരിട്ടിരുന്നു. പാർട്ടിയുടെ ആസ്ഥാനം പോലെ ദശകങ്ങളായി പ്രവർത്തിക്കുന്ന വീട് ജപ്തി നടപടികളിലേക്ക് നീങ്ങുന്നത് ഒഴിവാക്കാനാണ് ലീഗ് നേതൃത്വം അടിയന്തരമായി ഇടപെട്ടത്.