ഗവര്‍ണര്‍ മാനസിക പ്രശ്‌നം ഉള്ളതുപോലെ പെരുമാറുന്നു:ബില്‍ ഒപ്പിടാത്തത് കൊണ്ട് ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് എം.വി. ഗോവിന്ദന്‍

  1. Home
  2. Trending

ഗവര്‍ണര്‍ മാനസിക പ്രശ്‌നം ഉള്ളതുപോലെ പെരുമാറുന്നു:ബില്‍ ഒപ്പിടാത്തത് കൊണ്ട് ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് എം.വി. ഗോവിന്ദന്‍

mv govindan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമര്‍ശനവുമായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാനസിക പ്രശ്‌നം ഉള്ളതുപോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നാണ് ഗോവിന്ദന്റെ വിമര്‍ശനം.

ബില്‍ ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ല. ഗവര്‍ണര്‍, ഗവര്‍ണറായി പ്രവര്‍ത്തിക്കണം, ആര്‍എസ്എസ് സ്വയം സേവകനാകരുത്. സ്വര്‍ണക്കച്ചവടക്കാരന്റെ വീട്ടില്‍ ആര്‍എസ്എസ് തലവനെ ഗവര്‍ണര്‍ കണ്ടതാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. ഇതു പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.