'മൂന്നാമൂഴം'; നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് രാജ്നാഥ് സിംഗ്

  1. Home
  2. Trending

'മൂന്നാമൂഴം'; നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് രാജ്നാഥ് സിംഗ്

nda


സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎ സഖ്യത്തിന്‍റെ യോഗത്തില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ആണ് മോദിയെ പ്രധാനമന്ത്രിയായി യോഗത്തില്‍ നിര്‍ദേശിച്ചത്.

NDA government formation LIVE updates: Modi to take oath as PM for third  time on Sunday | Lok Sabha Elections News - Business Standard

തുടര്‍ന്ന് കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗ‍ഡ്കരിയും രാജ്നാഥ് സിംഗിന്‍റെ നിര്‍ദേശത്തെ പിന്താങ്ങി. തുടര്‍ന്ന് കയ്യടികളോടെ മോദിയെ പ്രധാനമന്ത്രിയായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ച. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്നാഥ് സിംഗ് സംസാരിക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ.