നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

  1. Home
  2. Trending

നവകേരള സദസ്സ് ഇന്ന് കണ്ണൂർ ജില്ലയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

cm


സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് ഇന്ന് കണ്ണൂർ ജില്ലയിൽ തുടക്കമാകും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.സദസുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായി നടത്തി.ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധസേവനങ്ങളും നാടാകെ സംഘടിപ്പിച്ചു

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സ് ബഹിഷ്കരിക്കുന്നുണ്ട്. ജില്ലയിലെ പരിപാടികളുടെ ആദ്യദിനമായ ഇന്ന് നാല് മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചക്ക് മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്ബ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്.

21ന് പകല്‍ 11ന് ചിറക്കല്‍ പഞ്ചായത്ത് മന്ന മിനി സ്റ്റേഡിയത്തിലും മൂന്നിന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയിലും 4.30ന് പിണറായി കണ്‍വൻഷൻ സെന്റര്‍ പരിസരത്തും ആറിന് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് സദസ്. 22ന് പകല്‍ 11ന് പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിലും പകല്‍ മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളം ഒന്നാംഗേറ്റിന് സമീപവും 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തുമാണ് പരിപാടി.