നീറ്റ് പരീക്ഷ ക്രമക്കേട്; സുപ്രീംകോടതിയെ സമീപിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും

  1. Home
  2. Trending

നീറ്റ് പരീക്ഷ ക്രമക്കേട്; സുപ്രീംകോടതിയെ സമീപിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും

neet exam


നീറ്റ്   പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയിട്ടും തുടര്‍പഠനം സാധ്യമാകുമോ എന്ന ആശങ്കയില്‍ വിദ്യാര്‍ത്ഥികള്‍. ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനൊപ്പം സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും.

ഗ്രേസ് മാര്‍ക്കിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയവര്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. അനധികൃത ഗ്രേസ് മാര്‍ക്കിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കഴിഞ്ഞതവണ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ അത് 67 ആയി വര്‍ദ്ധിച്ചു. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവര്‍. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്യുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.