നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: പ്രതിഷേധത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്ക്

  1. Home
  2. Trending

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: പ്രതിഷേധത്തിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്ക്

rahul


നീറ്റ്-യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് പരുക്ക്.ഡല്‍ഹി ജന്തര്‍മന്ദറിലെ പ്രതിഷേധത്തിനിടെയുണ്ടായ ലാത്തി ചാര്‍ജിലാണ് രാഹുലിന് പരുക്കേറ്റത്.

പാര്‍ലമെന്റ് മാര്‍ച്ച്‌ എന്ന നിലയ്ക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാരിക്കേഡുകള്‍ അടക്കം മറികടന്ന് നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ടുനീങ്ങി. ഇതിന് പിന്നാലെയാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്.