നെഹ്‌റു ട്രോഫി വള്ളം കളി; സമ്മാനം എവിടെ ? ബോണസും സമ്മാനവും നൽകാതെ സർക്കാർ

നെഹ്‌റു ട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങളായിട്ടും ബോണസും സമ്മാനവും സർക്കാർ നൽകിയില്ലെന്ന് റിപ്പോർട്ട്. ബോണസ് ലഭിക്കാത്തതോടെ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഒരു കോടി രൂപയാണ് ക്ലബുകൾക്ക് സർക്കാർ നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനാൽ തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് പല ക്ലബ് ഉടമകളും. അതേസമയം കൊടുക്കാന്‍ പണമില്ലെന്നാണ് ബോട്ട് റേസ് സൊസൈറ്റി പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് എന്‍ടിബിആര്‍(നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വ്യക്തമാക്കി.