അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്; ഫോൺ ഉപയോഗിക്കുന്നതിനും വിലക്ക്

  1. Home
  2. Trending

അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്; ഫോൺ ഉപയോഗിക്കുന്നതിനും വിലക്ക്

ayodhya


അയോധ്യയിലെ പൂജാരിമാർക്ക് പുതിയ ഡ്രസ്സ് കോഡ്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്ന അയോധ്യ ക്ഷേത്രത്തിലെ പൂജാരിമാർക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനാണ് ക്ഷേത്രം ട്രസ്റ്റ് നിർദ്ദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിൽ ഫോൺ ഉപയോഗത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ആയിരുന്നു അയോധ്യ ക്ഷേത്രത്തിലെ പൂജാരിമാരുടെ വേഷം. പൂജാരിമാർക്ക് കോട്ടൺ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങൾ ധരിക്കുന്നതിനായി ട്രെയിനിങ്ങും നൽകിയിരുന്നു. അതേസമയം ക്ഷേത്രത്തിൽ ഫോൺ കൊണ്ടുവരുന്നതിൽ പൂജാരിമാരുടെ വിലക്കിയത് സുരക്ഷയുടെ ഭാഗമായിട്ടാണ് ക്ഷേത്രം ട്രസ്റ്റ് നൽകുന്ന വിശദീകരണം.

രാവിലെ 3.30 മുതൽ ആരംഭിക്കുന്ന പൂജ സമയം രാത്രി 11 മണിക്കാണ് അവസാനിക്കുന്നത്. ക്ഷേത്രത്തിന് പ്രധാനമായി ഒരു പൂജാരിയും പൂജാരിയുടെ സഹായികളായി നാല് പൂജാരിമാരുമാണ് ഉള്ളത്.

ഇതുകൂടാതെ 5 അസിസ്റ്റന്റ്  പൂജാരിമാരെ കൂടി നൽകുന്നതിന് ട്രസ്റ്റ് തീരുമാനം എടുക്കുകയും ഓരോ പൂജാരിമാരുടെ ടീമും അഞ്ചുമണിക്കൂർ ക്ഷേത്രത്തിൽ ശുശ്രൂഷ ചെയ്യണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തിൽ അയോധ്യയിൽ വൻ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് 6 പ്രധാന നഗരങ്ങളിൽ നിന്ന് ഇവിടേക്കുള്ള സർവീസുകൾ സ്പൈസ് ജെറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.