സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ്

  1. Home
  2. Trending

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ്

popular front


സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും എന്‍ഐഎ റെയ്ഡ്. 50 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.വിദേശ കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സംശയിക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സഹകരണത്തോടെയാണ് റെയ്ഡ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസിലടക്കമാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പത്തനംതിട്ടയില്‍ രണ്ടിടത്താണ് റെയ്ഡ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ വീട്ടിലും ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പരിശോധന. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും എന്‍ഐഎ പരിശോധന നടത്തുകയാണ്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് എന്‍ഐഎ റെയ്ഡ്.