മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; മധുരയിലും യുപിയിലും പിഎഫ്ഐ നേതാക്കളെ അറസ്റ്റു ചെയ്തു

  1. Home
  2. Trending

മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; മധുരയിലും യുപിയിലും പിഎഫ്ഐ നേതാക്കളെ അറസ്റ്റു ചെയ്തു

nia officials


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. ഭീകരവാദ കേസിൽ ജമ്മുകശ്മീരിൽ പതിനഞ്ച് സ്ഥലത്തും പി എഫ് ഐ കേസിൽ തമിഴ്നാട്ടിൽ നാല് സ്ഥലങ്ങളിലും ഉത്തർപ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. മധുരയിലെ പിഎഫ്ഐ മേഖലാ തലവൻ മുഹമ്മദ് ഖൈസറിനെയും യുപിയിൽ മറ്റൊരു പിഎഫ്ഐ നേതാവിനെയും എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.