പി.എഫ്.ഐ കേസ്: മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; കുറ്റപത്രം നൽകി എൻഐഎ

  1. Home
  2. Trending

പി.എഫ്.ഐ കേസ്: മതസ്പര്‍ധ വള‍ര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; കുറ്റപത്രം നൽകി എൻഐഎ

nia officials


പോപ്പുലർഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരാണുള്ളത്.
 
ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തി. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുല‍ർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോ‍ർട്ടിലുണ്ട്. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. 

ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ നീക്കങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാനും പിഎഫ്ഐ പദ്ധതിയിട്ടെന്നും റിപ്പോ‍ർട്ടിൽ നിരോധിത സംഘടനായായ ഐ.എസിനെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  പോപ്പലു‍ർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ  രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.