നിലമ്പൂരുകാരനാണെങ്കിൽ എന്തിനാണ് സ്വരാജിന് ഇത്ര വലിയ ലോഞ്ചിംഗ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

  1. Home
  2. Trending

നിലമ്പൂരുകാരനാണെങ്കിൽ എന്തിനാണ് സ്വരാജിന് ഇത്ര വലിയ ലോഞ്ചിംഗ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

 rahul mankoottathil   


നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. നിലമ്പൂരുകാരൻ ആണെങ്കിൽ എന്തിനാണ് സ്വരാജിന് ഇത്ര വലിയ ലോഞ്ചിംഗ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദിച്ചു. പ്രളയമടക്കം നിലമ്പൂരുകാർ ബുദ്ധിമുട്ടിയപ്പോൾ ഒന്നും സ്വരാജിനെ കണ്ടിട്ടില്ല. അന്നെല്ലാം ആര്യാടൻ ഷൗക്കത്ത് ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

തനിക്കെതിരായ ട്രോളുകൾക്കും രാഹുൽ മറുപടി നൽകി. സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനും മാത്രം വലിപ്പം തനിക്കുണ്ടായി എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കുന്നതോടെ തോറ്റു കഴിഞ്ഞാൽ ഇനി സിപിഎമ്മിന് ന്യായീകരണം ഒന്നും പറയാനില്ലാത്ത സ്ഥിതി വരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.