നിപ: കോഴിക്കോട് കൺട്രോൾ റൂം തുറന്നു, കേന്ദ്രസംഘം കേരളത്തിലെത്തും

  1. Home
  2. Trending

നിപ: കോഴിക്കോട് കൺട്രോൾ റൂം തുറന്നു, കേന്ദ്രസംഘം കേരളത്തിലെത്തും

Nipa


കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം. കേന്ദ്രസംഘവും ഉടനെ കേരളത്തിലേക്കെത്തും. സംസ്ഥാന സർക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് രോഗ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

വൈകീട്ട് ആറ് മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്നുണ്ട്. യോ​ഗത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
രോഗലക്ഷണങ്ങളുള്ള നാലുപേരുടെ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. മരിച്ചവരുമായും രോഗലക്ഷണങ്ങളുള്ളവരുമായും അടുത്തിടപഴികയവര്‍ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കാന്‍ വകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2018 മേയില്‍ നിപ വൈറസ് മൂലം 18 പേര്‍ മരിച്ചിരുന്നു.