നിയന്ത്രണ വിധേയം; ഇതുവരെയുള്ള നിപ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്.നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്.ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്.എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. രണ്ടാമത് ഒരാൾക്ക് ഇല്ല എന്നത് ഉറപ്പുവരുത്തിയാണ് പോകുന്നതെന്നും മന്ത്രി അറിയിച്ചു