നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 കാരിയുടെ മകനും പനി

  1. Home
  2. Trending

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 38 കാരിയുടെ മകനും പനി

nipah virus


നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശിയായ 38 വയസ്സുകാരിയുടെ മകനും പനി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ 12 വയസുകാരനായ മകനെ മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം യുവതിയുടെ ബന്ധുവായ പനി ബാധിച്ച 10 വയസ്സുകാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഭർത്സൃഹോദരൻറെ 4 മക്കളുടെയും യുവതിയുടെ ഒരു മകൻറെയും സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആയി.

യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. ജൂലൈ ഒന്നിനാണ് ഇവർ നിപ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.