നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണ്; മറ്റ് ചർച്ചകളൊന്നും വേണ്ട; തേജസ്വി യാദവ്

  1. Home
  2. Trending

നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണ്; മറ്റ് ചർച്ചകളൊന്നും വേണ്ട; തേജസ്വി യാദവ്

thejwasi


രാജ്യ തലസ്ഥാനത്തേക്കുള്ള വിമാന യാത്രയില്‍ നിതീഷ് കുമാറിനൊപ്പം ഇരിക്കുന്ന ചിത്രം പുറത്ത് വന്നതില്‍ വിശദീകരണവുമായി തേജസ്വി യാദവ്. നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണെ് എന്നാണ് തേജസ്വിയുടെ പ്രതികരണം. മുൻപിലും പിന്നിലുമായാണ് ഇരുന്നത്. വ്യാഖ്യാനങ്ങൾ വേണ്ടെന്നും തേജസ്വി വ്യക്തമാക്കി. ദില്ലിയിൽ ചേരുന്ന എൻ ഡി എ യോഗത്തിനായാണ് നിതീഷ് വിമാനത്തിൽ കയറിയത്. തേജസ്വിയാകട്ടെ ഇന്ത്യ മുന്നണിയുടെ ദില്ലി യോഗത്തിനായും.


ഇരുവരും ഒരേ വിമാനത്തിലാണ് യാത്ര ചെയ്തത്. ആദ്യം മുന്നിലും പിന്നിലുമായുള്ള സീറ്റുകളിലായിരുന്നു ഇവരുടെ യാത്ര. എന്നാൽ പിന്നീട് നിതീഷും തേജസ്വിയും അടുത്തടുത്ത സീറ്റുകളിലിരിക്കുന്നതിന്‍റെ ചിത്രം പുറത്ത് വരികയായിരുന്നു. ഇരുവരും ചര്‍ച്ച നടത്തിയെന്നും പിന്നാലെ റിപ്പോര്‍ട്ടുകൾ വന്നു. ഈ രണ്ട് ചിത്രങ്ങളും പുറത്തുവന്നതോടെ എന്താകും ഇവർ ചർച്ച നടത്തിയതെന്ന ആകാംക്ഷ ഉയർന്നു. ദില്ലിയിൽ വിമാനമിറങ്ങിയ ശേഷമുള്ള തേജസ്വി യാദവിന്‍റെ പ്രതികരണവും ആകാംക്ഷ കൂട്ടുന്നതായിരുന്നു.