തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശൻ; വോട്ട് സ്വീകരിക്കുമോയെന്നതിൽ മറുപടി ഇല്ല

  1. Home
  2. Trending

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് വിഡി സതീശൻ; വോട്ട് സ്വീകരിക്കുമോയെന്നതിൽ മറുപടി ഇല്ല

vd satheeshan


വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

അതേസമയം മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച അദ്ദേഹം കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് പറയുന്നതെന്നും കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് കുട്ടികളെ യുഎപിഎ ചുമത്തി ജയിലിൽ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തിൽ ആര്‍എസ്എസുകാർക്കെതിരെ യുഎപിഎ ചുമത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും എസ്ഡിപിയുടെ രാഷ്ട്രീയ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി  വ്യക്തമാക്കിയിരുന്നു. ബി.ജെ.പി വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്നതാണ് കോൺഗ്രസിനെ പിന്തുണക്ക് പ്രധാന കാരണം. ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനം അവർ നടത്തിയത് സ്വാഗതാർഹമാണെന്നും എസ് ഡിപിഐ വ്യക്തമാക്കി.