കെജ്രിവാളിന് ഇടക്കാല ആശ്വാസമില്ല, ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തില്‍ തീരുമാനം പറയാതെ ഡൽഹി ഹൈക്കോടതി

  1. Home
  2. Trending

കെജ്രിവാളിന് ഇടക്കാല ആശ്വാസമില്ല, ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തില്‍ തീരുമാനം പറയാതെ ഡൽഹി ഹൈക്കോടതി

kejriwal


മദ്യനയ കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ആശ്വാസമില്ല. ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ദില്ലി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയും റിമാന്‍ഡ് നടപടിയെയും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്‍റെ ഹര്‍ജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ഇടക്കാല ആശ്വാസം ലഭിക്കാത്തതിനാല്‍ തന്നെ കെജ്രിവാള്‍ ജയിലില്‍ തന്നെ തുടരേണ്ടിവരും.