'എത്രയായിട്ടും പവർഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ല'; രഞ്ജിത്തിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കട്ടെ; നടൻ മുകേഷ്
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ‌്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടൻ മുകേഷ് . പവർഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ല. അങ്ങനെ ഒരു പവർഗ്രൂപ്പൊന്നും സിനിമയിൽ വരാൻ സാദ്ധ്യതയില്ല. അത് നിലനിൽക്കില്ല. എത്രയായിട്ടും പവർഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും മുകേഷ് പ്രതികരിച്ചു.
രഞ്ജിത്തിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കട്ടെ. അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നവർ കേസ് ഇല്ലെന്ന് പറയുകയാണെങ്കിൽ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു. അമ്മ സംഘടനയിലെ കാര്യങ്ങൾ അതിന്റെ ഭാരവാഹികൾ പറയും. താൻ ഇപ്പോൾ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റി അവർ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാർഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങൾ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു.