ശാഖ പുരുഷന്മാർക്കുള്ളത്, സ്ത്രീകളെ ഉൾപ്പെടുത്തില്ല: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

  1. Home
  2. Trending

ശാഖ പുരുഷന്മാർക്കുള്ളത്, സ്ത്രീകളെ ഉൾപ്പെടുത്തില്ല: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

rss


ആര്‍എസ്എസിന്റെ ശാഖ പുരുഷന്മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ളതാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. പുരുഷന്മാർക്ക് വേണ്ടി രാവിലെയും രാത്രികളിലും അസംബ്ലികളുണ്ട്. ഇതിനിടയിൽ ശാഖകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശാഖകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പുതുതായി ഗ്രഹസ്ഥ കാര്യകര്‍ത്താസിന്റെ ഒരു ശാഖ തുടങ്ങാൻ ആലോചിക്കുന്നുണ്ട്. മൂന്നു മാസത്തിലൊരിക്കൽ ആവും ഈ ശാഖാ പ്രവർത്തിക്കുക. സ്ത്രീകളുടെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ശാഖ തുടങ്ങുന്നതെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 

ഇതോടൊപ്പം ഒരു ഹിന്ദു രാഷ്ട്രമാണ് ഇന്ത്യയെന്നും, ഭരണഘടന പ്രകാരം സ്ഥാപിക്കേണ്ടതില്ലെന്നും ദത്താത്രേയ ഹൊസബലെ അഭിപ്രായപ്പെട്ടു. ഹിന്ദു രാഷ്ട്രം ഒരു സാംസ്‌കാരിക ആശയമാണ്. രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നും ദത്താത്രേയ പറഞ്ഞു.