ആശങ്കയില്ല; ആയിരം ആയിരം പിന്നാലെ; കാപ്പ കേസ് പ്രതിയെ സ്വീകരിച്ചതിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

  1. Home
  2. Trending

ആശങ്കയില്ല; ആയിരം ആയിരം പിന്നാലെ; കാപ്പ കേസ് പ്രതിയെ സ്വീകരിച്ചതിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

VEENA GORGE


ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും ഒരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അത് ഉപേക്ഷിച്ചു വന്നവരാണ്. അത് കൊണ്ടാണ് ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ പാർട്ടിയിലേക്ക് വരുന്നതോടെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി വീണാ ജോര്‍ജും പാര്‍ട്ടി ജില്ലാ നേതൃത്വവും മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.