ഇനി മടക്കം; ഇടക്കാല ജാമ്യാക്കാലാവധി തീർന്നു, കെജ്‍രിവാൾ ജയിലിലേക്ക്

  1. Home
  2. Trending

ഇനി മടക്കം; ഇടക്കാല ജാമ്യാക്കാലാവധി തീർന്നു, കെജ്‍രിവാൾ ജയിലിലേക്ക്

Kejriwal


 ഇടക്കാല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ ജയിലിൽ കീഴടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‍രിവാൾ അറിയിച്ചത്.

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.