ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിന്റെ കൊലപാതകം: സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി

  1. Home
  2. Trending

ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിന്റെ കൊലപാതകം: സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി

arest


ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി. 

ജൂലായ് 30നാണ് സംഭവം. ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ കാണാതാവുകയായിരുന്നു. 11 വയസ്സുള്ള മകളുമായാണ് നേഴ്സ് താമസിച്ചിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നേഴ്സിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ബലാത്സം​ഗം ചെയ്തായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കാണാതായി എട്ടു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കയ്യിലുണ്ടായിരുന്ന ഫോൺ മോഷണം പോയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. പ്രതിയെ പൊലീസ് ഉത്തരാഖണ്ഡിലേക്ക് കൊണ്ടുപോവും.