ഓണസമ്മാനം; ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്, പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്ത 1000 രൂപ

  1. Home
  2. Trending

ഓണസമ്മാനം; ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്, പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്ത 1000 രൂപ

MONEY


സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് നല്‍കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാര്‍, സ്‌കീം തൊഴിലാളികള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഉത്സവബത്ത ലഭിക്കും.

എല്ലാ ജീവനക്കാര്‍ക്കും 20000 രൂപ അഡ്വാന്‍സ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാന്‍സ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.