കാട്ടിൽ നിന്നും വെടിയൊച്ച; വനപാലകർ നടത്തിയ തെരച്ചിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ

  1. Home
  2. Trending

കാട്ടിൽ നിന്നും വെടിയൊച്ച; വനപാലകർ നടത്തിയ തെരച്ചിൽ 150 കിലോ മാനിറച്ചിയുമായി ഒരാൾ പിടിയിൽ

deer

അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയേയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു.

വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.