കളമശ്ശേരി ബോംബ് സ്‌ഫോടനം: ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു; നാല് മരണം

  1. Home
  2. Trending

കളമശ്ശേരി ബോംബ് സ്‌ഫോടനം: ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു; നാല് മരണം

bomb


കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 

ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി ആണ് ഇന്നു രാവിലെ മരിച്ചത്. 61 വയസ്സായിരുന്നു. സ്‌ഫോടനത്തില്‍ 80 ശതമാനം പൊള്ളലേറ്റ മോളി ജോയി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 

ഇതേത്തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. 12 വയസ്സുള്ള കുട്ടി അടക്കം മൂന്നു പേരാണ് നേരത്തെ മരിച്ചത്.