ബബിയ ഓര്‍മയായിട്ട് ഒരു വര്‍ഷം; അനന്തപുരം ക്ഷേത്രക്കുളത്തില്‍ മറ്റൊരു മുതല

അനന്തപുരം ക്ഷേത്ര കുളത്തിലെ ബബിയ മുതല ഓർമ്മയായി ഒരു വർഷം പൂർത്തിയാവുമ്പോൾ കുളത്തിൽ മറ്റൊരു മുതല. സസ്യഹാരിയായ ബാബിയ എന്നും ജനങ്ങൾക്ക് വിസ്മയമാണ്. കഴിഞ്ഞ വർഷമാണ് ബാബിയ മരിച്ചത്. ബബിയ ഓര്‍മയായതിന് ശേഷം ആദ്യമായി കുളത്തില്‍ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും കൗതുകമായി. ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ട്രസ്റ്റിനെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെയും മറ്റും വിവരമറിയിച്ചു. ബബിയയുടെ അതേ വിഭാഗത്തില്‍ പെട്ട മുതലയാണിതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ബബിയക്ക് ശേഷം പുതിയ മുതല എവിടെ നിന്ന് വന്നെന്നോ ഇത്രയും നാള്‍ ഈ കുളത്തില്‍ തന്നെയുണ്ടായിരുന്നോ എന്നൊന്നും ആര്‍ക്കുമറിയില്ല.