ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവം ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണമെന്ന് തൃശൂരില്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

  1. Home
  2. Trending

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവം ആന എഴുന്നെള്ളിപ്പിന് സുരക്ഷ ഉറപ്പാക്കണമെന്ന് തൃശൂരില്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

POORAM


ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആന എഴുന്നെള്ളിപ്പിന് സുരക്ഷാ മുൻകരുതൽ കർശനമാക്കാൻ ജില്ലാ കളറുടെ ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ആന എഴുന്നെള്ളിപ്പ് നടത്തേണ്ടതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിയന്ത്രിക്കാൻ മയക്കുവെടി വിദഗ്ധനടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ആറാട്ടുപുഴ പൂരത്തിന് ആന എഴുന്നെള്ളിപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നത് എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഇക്കാര്യം പരിശോധിച്ച് അറിയിക്കണം.

ആനകൾക്ക് പൊതുജനത്തിൽ നിന്ന് പ്രകോപനമുണ്ടാകുന്നില്ലെന്ന്  ദേവസ്വം ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്. അതുപോലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ആവശ്യമായ സംവിധാനം വേണമെന്നും ഉത്തരവ് അനുശാസിക്കുന്നു. ഇന്നലെയാണ് ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞത്. ഇതോടെ ചിതറിയോടിയ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.