കസ്റ്റഡിയിലിരിക്കുന്ന കെജ്‍രിവാൾ പുറപ്പെടുവിച്ച ഉത്തരവ് വ്യാജം, അന്വേഷണം വേണമെന്ന് ബിജെപി

  1. Home
  2. Trending

കസ്റ്റഡിയിലിരിക്കുന്ന കെജ്‍രിവാൾ പുറപ്പെടുവിച്ച ഉത്തരവ് വ്യാജം, അന്വേഷണം വേണമെന്ന് ബിജെപി

kejriwal new


മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിലിരിക്കുന്ന ​കെജ്‍രിവാൾ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സർക്കാർ പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി. ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്നാണ് ബിജെപിയുടെ ആരോപണം. ജലവിഭവ വകുപ്പ് മന്ത്രി അതിഷി മർലേനയ്ക്ക് നൽകിയ കത്താണ് വിവാദമായിരിക്കുന്നത്. ഇതിനിടെ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി മജീന്ദർ സിങ് സർസ ആരോപിച്ചു.

കത്ത് കെട്ടിച്ചമച്ചതാണെന്നും ഡൽഹി സർക്കാർ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും മജീന്ദർ സിങ് സർസ ആരോപിച്ചു. നടക്കുന്നത് അധികാര ദുർവിനിയോ​ഗമാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാതെ എങ്ങനെയാണ് ഉത്തരവിറക്കുക എന്ന് ചോദിച്ച സർസ സംഭവത്തിൽ അന്വേഷണം നടത്താൻ ​ഗവർണറോട് ആവശ്യപ്പെട്ടു.

ഡൽഹിയിലെ ജലവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തന്നോട് ആവശ്യപ്പെട്ടുവെന്ന് അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇഡി കസ്റ്റഡിയിലിരുന്ന് ഡൽഹി സർക്കാരിനെ നിയന്ത്രിക്കുമെന്നും അതിഷി അറിയിച്ചിരുന്നു.