കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ട സംഭവം വേദനാജനകമെന്ന് വനം മന്ത്രി

  1. Home
  2. Trending

കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ട സംഭവം വേദനാജനകമെന്ന് വനം മന്ത്രി

ak saseendranഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടത് വേദനാജനകമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുമെന്ന് അദ്ദേഹം  പ്രതികരിച്ചു. കുടുംബത്തിന് നിയമപമായ ആനുകൂല്യങ്ങള്‍ നല്‍കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വാദേശിയ ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍.

വാച്ചര്‍ കൊല്ലപ്പെട്ടതോടെ ആളുകള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ കുറേ നാളുകളായി ഇവിടെ കാട്ടാന ആക്രമണം ശക്തമാണ്. ആക്രമണത്തില്‍ വനംവകുപ്പ് നടപടിയൊന്നും എടുക്കുന്നില്ല എന്ന് ആളുകള്‍ കുറ്റപ്പെടുത്തി.