പി സി ജോർജ്ജ് വാ പോയ കോടാലി, കാലഹരണപ്പെട്ട സാധനം; വെള്ളാപ്പള്ളി

  1. Home
  2. Trending

പി സി ജോർജ്ജ് വാ പോയ കോടാലി, കാലഹരണപ്പെട്ട സാധനം; വെള്ളാപ്പള്ളി

VELLAPALLY


വയനാട്ടിൽ രാഹുൽ ഗാന്ധിയെ എതിർക്കാൻ കരുത്തനായ നേതാവാണ് കെ സുരേന്ദ്രനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയിലെ മിടുക്കനായ സ്ഥാനാർത്ഥിയാണ് കെ സുരേന്ദ്രൻ. ഒരു രാഷ്ട്രീയ പാർട്ടിയെയും കൊള്ളാനോ തള്ളാനോ എസ്എൻഡിപിയില്ലെന്നും വെള്ളാപ്പള്ളി.

പി സി ജോർജ്ജ് വാ പോയ കോടാലിയാണ്, ബിജെപി ഷോൺ ജോർജ്ജിനെയാണ് ലക്ഷ്യമിട്ടത്. പി സി ജോർജ്ജ് കാലഹരണപ്പെട്ട സാധനമാണ്, പി സി ജോർജ്ജ് രാഷ്ട്രീയ നികൃഷ്ട ജീവിയാണെന്നും ഊളമ്പാറയ്ക്ക് അയയ്ക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് കൊണ്ടുപോകാൻ കഴിവില്ല. മുഖ്യമന്ത്രിക്ക് ആൻ്റണി രാജുവിനെയായിരുന്നു പ്രിയം. പറഞ്ഞ തീരുമാനങ്ങൾ ഗണേഷ് കുമാറിന് മാറ്റേണ്ടി വന്നു. ബാലകൃഷ്ണ പിള്ളയുടെ മകനല്ലേ വിത്ത് ഗുണം പത്ത് ഗുണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.