'പറയാനുള്ളത് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം'; റെഡ് ആർമിയുടെ അഡ്മിൻ താനല്ലെന്ന് പി. ജയരാജന്റെ മകൻ

  1. Home
  2. Trending

'പറയാനുള്ളത് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം'; റെഡ് ആർമിയുടെ അഡ്മിൻ താനല്ലെന്ന് പി. ജയരാജന്റെ മകൻ

p-jayarajans-son


റെഡ് ആർമിയുടെ അഡ്മിൻ മറനീക്കി പുറത്തുവരണമെന്ന് സിപിഎം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ്. ഒരു ഘട്ടത്തിൽ പോലും താൻ അതിന്റെ അഡ്മിൻ ആയിട്ടില്ലെന്നും ജെയിൻരാജ് പറഞ്ഞു. നേരത്തെ പിജെ ആർമി എന്ന പേരിൽ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജാണ് പിന്നീട് റെഡ് ആർമി ആയിമാറിയത്.

പി.ജയരാജനെ അനുകൂലിക്കുന്ന പോസ്റ്റുകളാണ് റെഡ് ആർമിയിൽ വരുന്നത്. ഇന്നലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ നിശിതമായി വിമർശിച്ച് റെഡ് ആർമിയിൽ പോസ്റ്റ് വന്നിരുന്നു. പി.വി. അൻവർ എംഎൽഎയെ പുകഴ്ത്തി ആയിരുന്നു പോസ്റ്റിലെ പരാമർശങ്ങൾ.

'ചിലരുടെയൊക്കെ ധാരണ ഞാൻ ആണ് റെഡ് ആർമി അഡ്മിൻ എന്നാണ്. ഒരു ഘട്ടത്തിൽ പോലും ഞാൻ അതിന്റെ അഡ്മിൻ ആയിട്ടില്ല. അതിൽ വരുന്ന ഒരു പോസ്റ്റ് പോലും ഞാൻ ഷെയർ ചെയ്യുകയും ചെയ്തിട്ടില്ല. പറയാനുള്ളത് എനിക്ക് മുഖം നോക്കി പറഞ്ഞിട്ടാണ് ശീലം. അതിന്റെ അഡ്മിനോട് ഒരു അഭ്യർഥനയുണ്ട്. അഡ്മിൻ ആരാണെന്ന് നിങ്ങൾ വെളിപ്പെടുത്തണം. അല്ലേൽ ഈ പരിപാടി നിർത്തണം' ജെയിൻ രാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.