പഹൽഗാം ഭീകരാക്രമണം: ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ

  1. Home
  2. Trending

പഹൽഗാം ഭീകരാക്രമണം: ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ

pahalgam terrorist attack world leaders stand with india


ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനയിൽ നിൽക്കുന്ന ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ച് ലോക നേതാക്കൾ. ഭീകരതക്കെതിരെ ഇന്ത്യക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള വാർത്തകൾ വളരെ ഭീതിജനകമാണെന്നും, ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഈ ക്രൂരാക്രമണത്തെ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിളിച്ച പുടിൻ, തന്റെ ദുഃഖവും അനുശോചനവും അറിയിച്ചു. ആക്രമണത്തിന് ഒരുതരത്തിലുള്ള ന്യായീകരണവും ഇല്ലെന്നും, സൂത്രധാരന്മാരേയും പ്രതികളേയും നിയമത്തിന് മുമ്പിൽ എത്തിക്കണമെന്നും പുടിൻ വ്യക്തമാക്കി. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.