ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്ഥാന് ജയം

  1. Home
  2. Trending

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്ഥാന് ജയം

   t20    


ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്ഥാന് ആശ്വാസജയം. പാകിസ്ഥാൻ അവസാന മത്സരത്തിൽ 74 റൺസിന് ബംഗ്ലാദേശിനെ തോൽപിച്ചു. ആദ്യ രണ്ട് കളിയും ജയിച്ച് ബംഗ്ലാദേശ് നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഏഴ് വിക്കറ്റിന് 178 റൺസെടുത്തു. 63 റൺസെടുത്ത സഹിബ്സാദാ ഫർഹാനാണ് ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 104 റൺസിന് പുറത്തായി. ബംഗ്ലാദേശ് നിരയിൽ എട്ടുപേർ രണ്ടക്കം കണ്ടില്ല. പാകിസ്ഥാനുവേണ്ടി സൽമാൻ മിർസ മൂന്നും ഫഹീം അഷ്റഫും ഹുസൈത തലത്തും രണ്ട് വിക്കറ്റ് വീതവും നേടി.