പാക് ഭീകരൻ മൗലാന റഹീമുള്ള താരിഖ് കറാച്ചിയിൽ വെടിയേറ്റ് മരിച്ചു, 33 ദിവസത്തിനുള്ളിൽ കൊല്ലപെടുന്ന മൂന്നാമത്തെ ഭീകരൻ

കറാച്ചിയിലെ ഒറംഗി ടൗൺ ഏരിയയിൽ മത നേതാവ് മൗലാന റഹീമുള്ള താരിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ജെയ്‌ഷെ തലവൻ മസൂദ് അസ്ഹറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മൗലാന റഹീമുള്ള. ഇയാൾനിരന്തരമായി ഇന്ത്യാ വിരുദ്ധ യോഗങ്ങളിൽ പങ്കെടുക്കുകയും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താറുമുണ്ടായിരുന്നു. കറാച്ചിയിലെ ഒറംഗി ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അജ്ഞാതരുടെ ആക്രമണമുണ്ടായത് .
കൊലപാതങ്ങളുടെ പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഷ്‌കർ-ഇ-തൊയ്ബ മുൻ കമാൻഡർ അക്രം ഖാസി എന്ന അക്രം ഖാൻ കഴിഞ്ഞ ദിവസമാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2018 മുതൽ 2020 വരെ ലഷ്‌കറിലെ റിക്രൂട്ട്‌മെൻ്റ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അക്രമായിരുന്നു.കറാച്ചിയിലെ ഓറഞ്ച് ടൗണിൽ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കുകയും ആ റാലിയിൽ പങ്കെടുക്കാൻ പോയ മൗലാന റഹിമുള്ളയെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കറാച്ചി പൊലീസ് പറയുന്നത്. മൗലാന റഹിമുള്ള താരിഖ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഒരു മതയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഇയാൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം നിശ്ചയിച്ചുറപ്പിച്ചതാണെന്ന് സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം, ഇന്ത്യയുടെ മോസ്റ്റ് വാൻ്റഡ് ലിസ്റ്റിലുള്ള ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2016ൽ പത്താൻകോട്ട് വ്യോമത്താവളം ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. സ്‌റ്റേഷൻ ആക്രമിച്ച നാല് ഭീകരർക്ക് പാകിസ്ഥാനിൽ നിന്ന് നിർദേശം നൽകുകയായിരുന്നു ഇയാളെന്നാണ് വിവരം. ഇക്കഴിഞ്ഞ മെയ് 6 ന്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് സിംഗ് പഞ്ച്‌വാദ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.