പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഒറ്റക്കെട്ടായി ഒരു മനസോടെ മുന്നിലേക്ക്, രാഹുലിന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് രമേശ് പിഷാരടി

  1. Home
  2. Trending

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഒറ്റക്കെട്ടായി ഒരു മനസോടെ മുന്നിലേക്ക്, രാഹുലിന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് രമേശ് പിഷാരടി

PISHARADI


 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് നടൻ‍ രമേശ് പിഷാരടി. ഒറ്റക്കെട്ടായി ഒരു മനസോടെ മുന്നിലേക്ക് എന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം.

നയിക്കുന്ന നേതാക്കൾക്കും വലിയ വിജയം സമ്മാനിച്ച പ്രവർത്തകർക്കും അനുഭാവികൾക്കും സുമനസുകൾക്കും അഭിവാദ്യവും രമേശ് പിഷാരടി നേർന്നു. രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പും പങ്കുവെച്ചത്. പ്രചരണ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം എംപി ഷാഫി പറമ്പിലും സന്ദീപ് വാരിയറും ഉൾപ്പെടെ മറ്റ് നേതാക്കളോടൊപ്പമുള്ള ചിത്രമാണ് രമേശ് പിഷാരടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.