'നിങ്ങൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ'വെന്ന് എംഎൽഎ; പരാതി നൽകി ഡോക്ടർമാർ

  1. Home
  2. Trending

'നിങ്ങൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ'വെന്ന് എംഎൽഎ; പരാതി നൽകി ഡോക്ടർമാർ

palakkad-kongad-mla-against doctors


മോശമായി പെരുമാറിയതിന് കോങ്ങാട് എം.എൽ.എ. കെ ശാന്തകുമാരിക്കെതിരെ പരാതി നൽകി ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് 'നിങ്ങൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ'വെന്നാണ് കെ. ശാന്തകുമാരി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ഭർത്താവിന് ചികിത്സ വൈകിയത് ചോദ്യം ചെയ്തതാണെന്നും മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും എം.എൽ.എ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം ഏഴുമണിയോടെയായിരുന്നു പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പനി ബാധിച്ച ഭർത്താവിനേയും കൊണ്ട് എം.എൽ.എ. എത്തിയത്. ഈ സമയത്ത് ആശുപത്രിയിൽ വലിയ തിരക്കായിരുന്നു. എം.എൽഎയുടെ ഭർത്താവിനെ പരിശോധിച്ചപ്പോൾ തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് എം.എൽ.എ. തട്ടിക്കയറി എന്നാണ് പരാതി.