പാലക്കാട് പോളിംഗ് മന്ദഗതിയിൽ; ഉപതെരഞ്ഞെടുപ്പ് ആയതിനാലെന്ന് സ്ഥാനാർത്ഥികൾ

  1. Home
  2. Trending

പാലക്കാട് പോളിംഗ് മന്ദഗതിയിൽ; ഉപതെരഞ്ഞെടുപ്പ് ആയതിനാലെന്ന് സ്ഥാനാർത്ഥികൾ

Voting1


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍  മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണി കഴിഞ്ഞതോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ ബൂത്തുകളില്‍ ആളുകളുണ്ടെങ്കിലും പാലക്കാട് നഗര മേഖലയിലെ ബൂത്തുകളില്‍ ആളുകള്‍ കുറവാണ്.

ഉപതെരഞ്ഞെടുപ്പായതിനാൽ സ്വാഭാവികമായുണ്ടാകുന്ന പോളിങ് ശതമാനം കുറവാണെന്നും വിജയത്തെ ഇത് ബാധിക്കില്ലെന്നുമാണ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. ഏറ്റവും ഒടുവിൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ 34.60 ശതമാനമാണ് പോളിംഗ്.

മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാർത്ഥന. തെരഞ്ഞെടുപ്പിൽ  ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ അല്ല ചർച്ചയായത് എന്ന കാര്യത്തിൽ പരിഭവമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സന്ദീപ് വാര്യർ ഒരു രാത്രി കൊണ്ട് സ്ഥാനാർത്ഥി ആകാൻ വന്നതായിരുന്നുവെങ്കിൽ കൈ കൊടുപ്പ് ഉണ്ടാകില്ലായിരുന്നു എന്നും രാഹുൽ പറഞ്ഞു. 

ഇരട്ട വോട്ട് തടയുമെന്ന് പറയുന്നത് സംഘർഷമുണ്ടാക്കാൻ വേണ്ടിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പരസ്യ വിഷയത്തിൽ സിപിഐഎം നിലപാട് തട്ടിപ്പാണെന്ന് പറഞ്ഞ രാഹുൽ സന്ദീപ് വാര്യർക്ക് എതിരെ പരസ്യം കൊടുത്തവർ എന്ത് കൊണ്ട് സുരേന്ദ്രൻ്റെ നിലപാടിനെ കുറിച്ച് പരസ്യം കൊടുക്കുന്നില്ലെന്നും ചോദിച്ചു.