പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു: വി ഡി സതീശൻ

  1. Home
  2. Trending

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു: വി ഡി സതീശൻ

vd satheeshan


പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതിയുമായി ചെന്ന പെണ്‍കുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പരിഹസിക്കുകയാണ് പൊലീസ് ചെയ്തത്. ഇത് കേരളത്തില്‍ ആദ്യത്തെ സംഭവം അല്ലെന്നും സതശീന്‍ ആരോപിച്ചു.

പlന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നവവധു രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നും യുവതി വെളിപ്പെടുത്തി. മുഷ്ടി ചുരുട്ടി ഇടിച്ചു കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നും യുവതി പറഞ്ഞു.