പന്തിരാംങ്കാവ് ഗാർഹിക പീഡനക്കേസ്; പോലീസിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്ഐ

  1. Home
  2. Trending

പന്തിരാംങ്കാവ് ഗാർഹിക പീഡനക്കേസ്; പോലീസിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്ഐ

rahul


പന്തീരാങ്കാവ് നവ വധു ഗാർഹിക പീഡനത്തിരയായ കേസിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. പൊലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാടാണ് പൊലീസിൻ്റെതെന്ന് ഡിവൈഎഫ്ഐ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല എന്നും മുമ്പും സമാന അനുഭവം പന്തീരാങ്കാവ് പൊലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.