മര്യാദകേടിനുമുള്ള സ്ഥലമല്ല പാർലമെന്റ്'; അംഗങ്ങൾ ബഹുമാനം കാണിക്കണം: സുപ്രീംകോടതി

പാര്‍ലമെന്റിലോ നിയമസഭകളിലോ അക്രമാസക്ത സ്വഭാവത്തിനും മര്യാദക്കേടിനും സ്ഥാനമില്ലെന്ന് സുപ്രീം കോടതി. ഓരോ അംഗങ്ങളും പരസ്പരം ബഹുമാനം കാണിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, എന്‍ കോടിസ്വര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ രാഷ്ട്രീയ ജനതാദളിന്റെ എംഎല്‍സി സുനില്‍ കുമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സഭയ്ക്കുള്ളില്‍ സംസാരിക്കാനുള്ള അവകാശം കൂടെയുള്ള അംഗത്തെയും മന്ത്രിമാരെയും ഏറ്റവും പ്രധാനമായി സ്പീക്കറെയും അപമാനിക്കുവാനോ അപകീര്‍ത്തിപ്പെടുത്താനോ ഉപയോഗിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞു.