ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പൗരസാഗരം ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു

ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പൗരസാഗരം ഡോ. ഖദീജാ മുംതാസ് ഉദ്ഘാടനം ചെയ്തു. സമരം വിജയിച്ചേ മതിയാകൂയെന്നും കോവിഡ് കാലത്ത് കാടും കുന്നും കയറിയിറങ്ങി പ്രവർത്തിച്ചവരാണ് ആശമാരെന്നും ഖദീജാ മുംതാസ് പറഞ്ഞു. ദേശീയതലത്തിൽ ആശാസമരത്തിന് പിന്തുണ ലഭിച്ചു കഴിഞ്ഞുവെന്നും ഖദീജാ വ്യക്തമാക്കി. സർക്കാർ കടുംപിടുത്തം പിടിക്കുന്നത് ആശാ സമരത്തിൽ എസ്‌യുസിഐ കൂടെയുള്ളതുകൊണ്ട് മാത്രമാണെന്നും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആശാ സമരത്തിന് ഒപ്പമുള്ളതെന്നും ഖദീജാ കൂട്ടിച്ചേർത്തു.