പി.എഫ്.ഐ ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

  1. Home
  2. Trending

പി.എഫ്.ഐ ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

high court


പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇതിനിടെ ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും ജപ്തി നോട്ടിസ് നല്‍കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഹര്‍ത്താല്‍ സമയത്ത് വിദേശത്തായിരുന്നവര്‍ക്കും ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും നോട്ടീസ് ലഭിച്ചതായി ആരോപണമുണ്ട്. ഹര്‍ത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടിസ് നല്‍കിയിട്ടുണ്ട്.