പിഎഫ്‌ഐ ഹര്‍ത്താല്‍; ജപ്തി ഊര്‍ജിതമാക്കി സര്‍ക്കാര്‍; നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

  1. Home
  2. Trending

പിഎഫ്‌ഐ ഹര്‍ത്താല്‍; ജപ്തി ഊര്‍ജിതമാക്കി സര്‍ക്കാര്‍; നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

pfi


മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കന്‍മാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്ന നടപടി നാളെ വൈകീട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.  

വിവിധ ജില്ലകളില്‍ ഇന്ന് നിരവധി നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കൊല്ലം, തൃശൂര്‍, വയനാട്, കാസര്‍ക്കോട് ജില്ലകളിലായാണ് നടപടി. തൃശൂര്‍ കുന്നംകുളത്ത് അഞ്ച് നേതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വയനാട്ടില്‍ 14 നേതാക്കളുടേയും കാസര്‍ക്കോട് നാല് നേതാക്കളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി. കാസര്‍ക്കോട് രണ്ട് പിഎഫ്‌ഐ ഓഫീസുകളിലും റവന്യു റക്കവറി നടന്നു.

പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന അബ്ദുല്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടു കെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത്. ലാന്‍ഡ് റവന്യു കമ്മീഷണറുടെ  ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടികള്‍ വേഗത്തിലായത്.