കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍, സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല

  1. Home
  2. Trending

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍, സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ല

MEETING


കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.  കൂടിക്കാഴ്ചയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല. സാങ്കേതിക വിവരങ്ങള്‍ പൂര്‍ണമായി കൈമാറാത്തതിനാലാണ് സില്‍വര്‍ലൈന്‍ മംഗളൂരു വരെ നീട്ടുന്ന കാര്യം കേരളം ഉന്നയിക്കാതിരുന്നത്.

അതേസമയം, മലപ്പുറം–മൈസൂരു ദേശീപാതയ്ക്ക് ചര്‍ച്ചയില്‍ ധാരണയായി. ബെംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചു. രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച.ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. 

സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കേരളവും കർണാടകയും തമ്മില്‍ ധാരണയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകത്തിലെത്തിയത്. എന്നാല്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാത്തതിനാല്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നാണ് വിശദീകരണം.

നിലമ്പൂർ - നഞ്ചൻകോട് ,തലശ്ശേരി - മൈസൂർ റയിൽ ലൈൻ എന്നിവയടക്കമുള്ള വിഷയങ്ങല്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് സൂചന. പദ്ധതികൾക്കെല്ലാം കർണാടകത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം.. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതിയില്‍ തീരുമാനമായില്ല. കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാതക്ക് ധാരണയായി. കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. ശേഷം കർണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയൻ മടങ്ങുക.