ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടിട്ടില്ല: പിണറായി വിജയൻ

  1. Home
  2. Trending

ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടിട്ടില്ല: പിണറായി വിജയൻ

cm pinarayi vijayan


രാജ്യതാത്പര്യങ്ങൾക്കെതിരായ നിലപാടുകൾക്കുള്ള വിധിയെഴുത്താണ് കർണാടകയിലെ ബിജെപിയുടെ തോൽവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണിത്.ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി പത്ത് ദിവസമാണ് കർണാടകയിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കകയും അര ഡസൻ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. എന്തായാലും പാഠങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ്‌ മുന്നോട്ട് പോകണം. ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയപാർട്ടികൾ ആണ് അധികാരത്തിലുള്ളതെന്നും പറഞ്ഞു.