കരുവന്നൂർ കേസ്; പി.കെ.ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

  1. Home
  2. Trending

കരുവന്നൂർ കേസ്; പി.കെ.ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

pk-biju


കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നിൽ ഹാജറായി.ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും  ബിജു മാധ്യമങ്ങളോട് പറഞ്ഞു. കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻറെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്

ഇഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇന്നലെ  ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. തുടർ നടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇഡി വ്യക്തമാക്കി.